വാഷിംഗ്‌ടൺ: അമേരിക്കയിൽ മിനിയാപൊളിസിലുള്ള സ്‌കൂളിൽ വെടിവെപ്പ്. രണ്ട് കുട്ടികൾ കൊല്ലപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ ബഹുഭൂരിഭാഗവും കുട്ടികളാണ്.
ചില കുട്ടികളുടെ നിലഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പോലീസ് മേധാവി അറിയിച്ചു.
കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ, അക്രമിയായ യുവാവ് ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നു.



