കോഴിക്കോട്: കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഇതുവരെ ആറ് പേരാണ് രോഗം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. കോഴിക്കോടിന് പുറമെ വയനാട്, മലപ്പുറം ജില്ലകളിൽ കോടി അമീബിക് മസ്‌തിഷ്‌കജ്വരം കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ പല ജില്ലകളിലും അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.