മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ അനധികൃതമായി നിർമിച്ച നാലുനില കെട്ടിടം തകർന്നു. 15 പേർ മരിക്കുകയും ആറുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ ഒരു വയസ്സുള്ള കുട്ടിയും അമ്മയുമുണ്ട്.
കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ട്. ബുധനാഴ്‌ച പുലർച്ചയായിരുന്നു വിരാറിലെ രാമഭായ് അപ്പാർട്മെൻ്റിൻ്റെ പിൻഭാഗം തകർന്ന് വീണത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു.
അപകടത്തെ തുടർന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ അകപ്പെട്ട ചിലർ കെട്ടിടാവശിഷ്ടങ്ങൾക്കുളിൽ കുടുങ്ങി കിടക്കുന്നുണ്ടന്ന് ജില്ലാ കളക്ടർ ഇന്ദു റാണി ജെഖർ അറിയിച്ചു.
അപകടത്തിൽ പെട്ട കുടുംബങ്ങളെ ചന്ദൻസർ സമാജ് മന്ദിരിലേക്ക് മാറ്റി. ഭക്ഷണം, വെള്ളം, വൈദ്യ സഹായം എന്നിവ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചില മൃതദേഹങ്ങൾ കെട്ടിടങ്ങൾക്കടിയിൽ നിന്നും ലഭിച്ചുവെന്നും മറ്റുള്ളവർ ആശുപത്രിയിൽ നിന്നുമാണ് മരിച്ചത്.