കൊച്ചി: കൂത്താട്ടുകുളം നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ചെയർപേഴ്‌സണായി സിപിഎം വിമത കൗൺസിലർ കലാരാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കലാരാജുവിന് 13 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥിയും മുൻ അധ്യക്ഷ്യയുമായ വിജയ ശിവന് 12 വോട്ടുകളും ലഭിച്ചു.
ദീർഘകാലത്തെ സിപിഎമ്മുമായുള്ള കലഹത്തിന് ശേഷമാണ് കലാ രാജു നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂത്താട്ടുകുളം നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
ആഗസ്‌ത് അഞ്ചിന് നടന്ന അവിശ്വാസ പ്രമേയത്തിലാണ് എൽഡിഎഫിന് ഭരണം നഷ്ടപെട്ടത്. ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. അന്ന് കലാ രാജുവും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യുകയായിരുന്നു. സിപിഎമ്മുമായുള്ള ഭിന്നതയായിരുന്നു കാരണം.
കലാരാജുവും സിപിഎം നേതൃത്വവും തമ്മിലുള്ള ഭിന്നത 2025 ജനുവരിയിലാണ് പരസ്യ പോരിലേക്കെത്തിയത്. ആ സമയത്ത് യുഡിഎഫ് നഗരസഭാ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്, സിപിഎം കലാരാജുവിനെ നടു റോഡിൽ നിന്ന് സിപിഎം ഡിഐഎഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന ധാരണയായിരുന്നു തട്ടിക്കൊണ്ടുപോവാൻ കാരണം.പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു തട്ടിക്കൊണ്ടുപോവൽ