34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഇസ്രായേൽ ആക്രമണം; യെമൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന: ഇസ്രായേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂത്തി നേതൃത്വത്തിലെ ഉന്നതർ കൊല്ലപ്പെട്ടത്.

ഒരു അപ്പാർട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും കൂടെയുണ്ടായിരുന്ന ഒട്ടേറ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014 മുതൽ തലസ്ഥാനമായ സന ഉൾപ്പടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുമുള്ള ഹൂതികളാണ്. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് യെമൻ തലസ്ഥാനമായ സനയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത്.

വ്യാഴാഴ്‌ച ഹൂതി രാഷ്ട്രീയ- സൈനിക നേതാക്കളുടെ യോഗത്തിന് നേരെ ഇസ്രായേൽ സേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു.

Related Articles

- Advertisement -spot_img

Latest Articles