ജിദ്ദ: നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. സൗദി അറേബ്യയിലെ സകാക്കയിൽ ജോലി ചെയ്യുന്ന നിലമ്പൂർ പോത്ത്കല്ല് സ്വദേശി പി.ടി. അറഫാത്ത്(33) ആണ് ജിദ്ദയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം ജിദ്ദയിലെ മഹാജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിലെ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജിദ്ദ കെ എം സി സി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ ആവശ്യമായ നിയമ സഹായങ്ങളും സഹകരണങ്ങളും നൽകി വരുന്നു.