അൽ ഖസീം: ഉനൈസയിൽ മരണപ്പെട്ട കരുവാറ്റ സ്വദേശി നൗഷാദിൻറെ ജനാസ ഖബറടക്കി. തികളാഴ്‌ച അസർ നിസ്കാരത്തിന് ശേഷം ഉനൈസ മസ്‌ജിദ് റഹ്‌മയിൽ മയ്യിത്ത് നിസ്‌കരിച്ച് ഉനൈസയിലാണ് ഖബറടക്കിയത്.
കരുവാറ്റ സ്വദേശി നൗഷാദ് എന്നറിയപ്പെടുന്ന അബ്ദുൽ വാഹിദ് ഹൃദയഘാതം മൂലമായിരുന്നു മരണപ്പെട്ടത്. ഇരുപത് വർഷത്തോളമായി ഉനൈസയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യയും മക്കളും സന്ദർശക വിസയിൽ ഉനൈസയിലുണ്ട്.
മരണാനുബന്ധ നടപടി ക്രമങ്ങൾ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഐസിഎഫ് ദാഈ ഷമീർ സഖാഫി യുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും പ്രാർഥനയും നിർവഹിച്ചു. വിവിധ സംഘടനാ പ്രവർത്തകർ ഉൾപ്പടെ മലയാളികൾ നിസ്കാരത്തിൽ പങ്കടുത്തു.