ബംഗളുരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണ് മലയാളി വിദ്യാർഥിനി മരണപെട്ടു. കണ്ണൂർ മൊകേരി വൈറ്റ് ഹൗസിലെ എ രാജേഷിൻറെ മകൾ അൻവിത (18) യാണ് മരിച്ചത്.
ബംഗളുരുവിലെ വൈറ്റ്‌ഫീൽഡ് സൗപര്ണിക സാര്യൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ഞായറാഴ്‌ചയാണ് പെൺകുട്ടി മരിച്ചത്.
ക്രിസ്റ്റ് ഡീംസ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ് അൻവിത സംസ്കാരം മൊകേരിയിലെ വീട്ടുവളപ്പിൽ നടക്കും. മാതാവ്: വിനി, സഹോദരൻ അർജുൻ