27.5 C
Saudi Arabia
Thursday, October 9, 2025
spot_img

റിയാദിൽ വെൽഡിങ്‌ ജോലിക്കിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു.

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്.

അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ്‌ ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്‌ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിങ് വർക്ക്‌ഷോപ്പിൽ ജോലി ചെയ്‌തു വരികയായിരുന്ന സതീശൻ കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: രജനി, മക്കൾ: സ്നേഹ, ഗോപിക. സഹോദരങ്ങൾ: സുജാത പി കെ, ശശി. പി.കെ, മരുമകൻ: യദു

മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

Related Articles

- Advertisement -spot_img

Latest Articles