കണ്ണൂർ: മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽ പെട്ട് കാണാതായി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയെയാണ് കാണാതായത്. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ പുഴയിൽ വീഴുകയായിരുന്നു. അവധി ദിനത്തിൽ മാതാവിന്റെ വീട്ടിയാതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവത്തെ തുടർന്ന് ഫയര്ഫോയ്‌സും നാട്ടുകാരും ചേർന്ന് പെൺകുട്ടിക്കായി തെരച്ചിൽ തുടങ്ങി. പുഴയിൽ തെരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണ്.