27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഇ അഹമ്മദ് സൂപ്പർ സെവൻസ്; പോസ്റ്റർ പ്രകാശനം ചെയ്‌തു

ജിദ്ദ: ജിദ്ദ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന മർഹൂം ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം നടത്തുന്ന സൂപ്പർ സെവെൻസ് ഫുട്ബോൾ ടൂർണമന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ബനിമാലിക് ഏരിയ കമ്മറ്റിയുടെ നേതൃ ത്തിൽ നടനാണ് പരിപാടിയിൽ ഏരിയ തല കൂപ്പൺ വിതരണോൽഘാനവും നടത്തി.

അറബ് ലോകവുമായി ഏറെ സൗഹൃദ ബന്ധം പുലർത്തിയിരുന്ന ഇ അഹമ്മദ് പ്രവാസി സമൂഹത്തിനു ഏറെ പ്രിയങ്കരനായിരുന്നു. മുൻ വിദേശ സഹ മന്ത്രിയായിരുന്ന ഈ അഹമ്മദ് സാഹിബിന്റെ സ്മരണർത്ഥം സെപ്റ്റംബർ 19നു മഹ്ജർ എമ്പാo സ്റ്റേഡ്ഡിയത്തിൽ സൂപ്പർ സെവെൻസ് ഫുട്ബോൾ ടൂർണമെൻറ് നടത്തപ്പെടുകയാണ്. ജിദ്ദയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിനു ജിദ്ദ സെൻട്രൽ കമ്മറ്റി തുടക്കം കുറിക്കുകയാണ്

ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടത്തുന്ന ഘോഷയാത്ര വർണ്ണാഭമാക്കാനുള്ള ശ്രമങ്ങളിലാണ് ഏരിയ കമ്മിറ്റികൾ. അതിന്റെ ഭാഗമായി ബാനിമാലിക് ഏരിയയിൽ നടന്ന ഏരിയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പ്രസിഡന്റ്‌ നൗഫൽ ഉള്ളാടാൻ ജനറൽ സെക്രട്ടറി കെ വി ജംഷീർ ഭാരവാഹികളായ മുഹമ്മദ്‌ കുട്ടി പി സി, അബ്ദുൽ വഹാബ്, റാഫി പട്ടാമ്പി, നാസർ പള്ളിക്കൽ എന്നിവർ പങ്കെടുത്തു

Related Articles

- Advertisement -spot_img

Latest Articles