റിയാദ് : മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്‌തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്.
ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി റൂമിൻ്റെ തറയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ ആംബുലൻസിന് വിവരം അറിയിക്കുകയും റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു.
കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ റഫീഖ് പി എൻ എം ഏരിയ പ്രസിഡണ്ട് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി, മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ റംല മക്കൾ മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത് എന്നിവരാണ്.