27.5 C
Saudi Arabia
Thursday, October 9, 2025
spot_img

യുവതിക്ക് മെസേജ് അയച്ചു ശല്യപ്പെടുത്തിയ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ചു ശല്യപെടുത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. അടൂർ പോലിസ് സ്റ്റേഷനിലെ സുനിൽ നാരായണനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

സുനിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് കേസിനാസ്‌പദമായ സംഭവം, 2022 നവംബർ മാസത്തിലാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് യുവതി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഈ സന്ദർഭത്തിൽ യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ സുനിൽ യുവതിക്ക് തുടർച്ചയായി മെസേജുകൾ അയച്ചതായി പറയുന്നു. സന്ദേശങ്ങൾ ശല്യമായി മാറിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ നാരായണനെതിരെ കേസ് ചെയ്‌തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സുനിലിനെ ഇപ്പോൾ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌.

Related Articles

- Advertisement -spot_img

Latest Articles