കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. പുലർച്ചെയാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങി വരുന്നതിനിടെ തെങ്കാശിയിൽ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്ര സ്ഥാപക നേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെഎസ്‌സി സംസ്ഥാന അധ്യക്ഷ പദവിയും പ്രിൻസ് വഹിച്ചിട്ടുണ്ട്.