16.4 C
Saudi Arabia
Sunday, March 29, 2026
spot_img

നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മന്ത്രികനാണ് പികെ ഫിറോസ്- എംവി ജയരാജൻ

കോഴിക്കോട്: നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മന്ത്രികനാണ് പികെ ഫിറോസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. കെടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുത്തായിരുന്നു ജയരാജൻറെ ഫേസ്‌ബുക് പോസ്റ്റ്. തെളിവുകൾ നിരത്തിയാണ് ജലീൽ ആരോപണം ഉന്നയിച്ചതെന്നും പുറത്തു ഉയർന്നു വന്ന ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നും ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇപ്പോൾ നടന്ന സംഭവങ്ങൾ ഒരു യുവ നേതാവിൽ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയ നേതാവിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. അഴിമതിയും കൊള്ളരുതായ്‌മയും നടത്താനുള്ള സാഹചര്യത്തെ ഒരുക്കുകയാണ് നേതൃത്വം. പികെ ഫിറോസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ഫിറോസിന് മാധ്യങ്ങളുടെ മുന്നിൽ ഇപ്പോൾ മിണ്ടാട്ടമില്ലെന്നും ജയരാജൻ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles