27.1 C
Saudi Arabia
Tuesday, February 10, 2026
spot_img

ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം – കേരള പ്രവാസി സംഘം

കോഴിക്കോട്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ട്, യുദ്ധക്കൊതിയനായ ഇസ്രായേൽ ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണം ഒരു പരമാധികാര രാജ്യത്തിന് നേരെയുള്ള നഗ്നമായ വെല്ലുവിളിയാണ്. ലോകരാഷ്ട്രങ്ങൾ പാലിക്കേണ്ട എല്ലാ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ ആക്രമണം തീർത്തും ഏകപക്ഷീയമാണ്.

നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് ഒരു വിനോദമായി കാണുന്ന ഇസ്രായേലിന്റെ ക്രൂരത ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണം ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഗൾഫ് മേഖലയിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ, അത് തകർക്കാൻ ശ്രമിക്കുന്ന ഇസ്രായേലിന്റെ നടപടി അതീവ ഗൗരവതരമാണ്. ഈ ആക്രമണത്തിന് എല്ലാ ഒത്താശയും നൽകുന്ന അമേരിക്കയുടെ നിലപാടും ശക്തമായി അപലപിക്കപ്പെടേണ്ടതുണ്ട്.

ഇസ്രായേലിന്റെ ഈ ഹീനമായ പ്രവൃത്തിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണം. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഇസ്രായേലിന്റെ ഈ അക്രമരാഷ്ട്രീയത്തിന് തടയിടുകയും വേണം.

കേരള പ്രവാസി സംഘം ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ദോഹയിലെ പ്രവാസി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. സമാധാനം പുലരുന്ന ലോകത്തിനായി, ഇസ്രായേലിന്റെ ഈ കിരാത നടപടിക്കെതിരെ നമുക്ക് ഒരുമിച്ച് ശബ്ദമുയർത്തണമെന്നും കേരളം പ്രവാസി സംഘത്തിന് വേണ്ടി പ്രസിഡണ്ട് ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles