സൻആ: യെമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമത്തിൽ 35 പേർ കൊല്ലപ്പെട്ടു. സൻആയുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ഇസ്രായേൽ ബോംബ് വാർഷിച്ചത്. ആക്രമണത്തിൽ 130 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആഗസ്‌ത് 30 ന് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ യെമനിലും ആക്രമണം നടത്തിയത്. ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 35 ഫലസ്‌തീനികൾ കൂടി കൊല്ലപ്പെട്ടു.