കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പിപി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
മുൻ കെപിസിസി പ്രസിഡന്റായിരുന്ന പിപി തങ്കച്ചൻ കെ കരുണാകരൻ മന്ത്രി സഭയിൽ സ്‌പീക്കറായും ഏക ആന്റണി മന്ത്രിസഭയിൽ കൃഷി വകുപ് മന്ത്രിയായും നിയമ സഭ ചീഫ് വിപ്പായും പ്രവർത്തിച്ചിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ സമയത്ത് യുഡിഎഫ് കൺവീനറായും തങ്കച്ചൻ സേവനം ചെയ്‌തിരുന്നു. 1982 ൽ പെരുമ്പാവൂരിൽ നിന്നാണ് തങ്കച്ചൻ ആദ്യമായി നിയമ സഭയിലെത്തുന്നത്