16.4 C
Saudi Arabia
Sunday, March 29, 2026
spot_img

വിവാഹാഭ്യർഥന നിരസിച്ച യുവതിയെയും പിതാവിനെയും വീട്ടിൽ കയറി വെട്ടി; പ്രതി അറസ്റ്റിൽ

പാലക്കാട്: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും പിതാവിനെയും വീട്ടിൽ കയറി വെട്ടിയ പ്രതി അറസ്റ്റിൽ. പാലക്കാട് നെന്മാറയിലായിരുന്നു സംഭവം. മേലോർക്കാട് സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

ഗിരീഷ് നടത്തിയ വിവാഹാഭ്യർഥന കുടുംബം നിരസിച്ചതിൽ പ്രകോപിതനയായതാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്. ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി തിരിച്ചുവന്നതിന്ന് ശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

മദ്യലഹരിയിലെത്തിയ ഗിരീഷ് യുവതിയെയും പിതാവിനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. യുവതിയും പിതാവും നെന്മാറ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

- Advertisement -spot_img

Latest Articles