16.4 C
Saudi Arabia
Sunday, March 29, 2026
spot_img

പറക്കലിനിടെ ചക്രം ഊരി വീണു; വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

മുംബൈ: പറന്നുയരുന്നതിനിടെ വിമാനത്തിൻറെ ചക്രം ഊരി വീണതിനെതുടർന്ന് സ്‌പൈസ് ജെറ്റിന് അടിയന്തിര ലാൻഡിംഗ്. ഗുജറാത്തിലെ കാണ്ട്ലയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് ഛത്രപതി വിമാനത്താവളത്തിപ്പോൾ അടിയന്തിര ലാൻഡിംഗ് നടത്തിയത്.

വിമാനത്തിലെ 75 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. വിമാനം പറന്നുയർന്നപ്പോൾ ഒരു വസ്‌തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിൽ ഉദ്യോഗസ്‌ഥൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്.

പൈലറ്റിനെ ഇക്കാര്യം അറിയിച്ച ശേഷം മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles