കൊല്ലം: കല്ലുവാതുക്കലിൽ കിണറ്റിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം.
കല്ലുവാതുക്കൽ സ്വദേശി വിഷ്‌ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കിണറ്റിൽ അകപ്പെട്ട വിഷ്‌ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി രണ്ടുപേരും താഴേക്ക് വീഴുകയായിരുന്നു.
വിഷ്‌ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായിരുന്നു ഹരിലാൽ കിണറ്റിലിറങ്ങിയത്. രണ്ടുപേരെയും കിണറ്റിൽ നിന്നെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.