ജിദ്ദ: ഒഐസിസി ജിദ്ദ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ പെട്ട ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വി എസ് സുജിത്തിനെ ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ച പിണറായി പോലീസിന്റെ കിരാത നടപടിയിലും തൃശ്ശൂരിലെ പീച്ചി ഉൾപ്പടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറികൊണ്ടിരിക്കുന്ന പോലീസ് തേർവാഴ്ചകൾക്കെക്കെതിരെ കേരളത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഒ ഐ സി സി ജിദ്ദ തൃശൂർ ജില്ലാ കമ്മറ്റി #സുജിത്തിനൊപ്പം# എന്ന പ്രതിഷേധ സംഗമം ഷറഫിയ്യ അൽ അബീർ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ചത്
ഒഐസിസി ജിദ്ദ തൃശൂർ ജില്ല ആക്റ്റിംഗ് പ്രസിഡന്റ്. നാസർ സൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വേണു അന്തിക്കാട് സ്വാഗതം പറഞ്ഞു. റീജനൽ കമ്മറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോലീസിലെ ക്രിമിനൽ കൂട്ടങ്ങളെ സംരക്ഷിക്കുന്നത് പിണറായി സർക്കാരാണ് എന്ന് അദ്ദേഹം ആരോപിച്ചു.
വിവിധ നാഷണൽ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, വിവിധ ജില്ലാ, റീജിയണൽ ഭാരവാഹികൾ, പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. റീജിയണൽ കമ്മിറ്റി ട്രഷറർ ഷെരീഫ് അറക്കൽ, ജനറൽ സെക്രട്ടറിമാരായ അസ്ഹാബ് വർക്കല, മുജീബ് തൃത്താല ,യൂനുസ് കാട്ടൂർ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കവുമ്പായി, ഹെല്പ് ഡസ്ക് കൺവീനർ അലി തേക്കുതോട് , മക്ക കമ്മിറ്റി സെക്രട്ടറി സലിം കണ്ണനാംകുഴി,ജില്ലാ കമ്മിറ്റി വെെസ് പ്രസിഡണ്ടുമാരായ കല്ലുവളപ്പിൽ അബ്ദുൽകാദർ , സിബി പെരിഞ്ഞനം തുടങ്ങിയവർ ശക്തമായ പ്രതിക്ഷേധമറിയിച്ച് സംസാരിച്ചു. …
നാട്ടിൽ നിന്നും അതിഥികളായി എത്തിയ പ്രവാസി കോണ്ഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അസീസ് ബാലുശ്ശേരി , മലപ്പുറം പോരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് പോരൂർ തുടങ്ങിയവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. തൃശ്ശൂർ ജില്ല ട്രഷറർ ഷാൻ്റോ കീട്ടിക്കൽ നന്ദി രേഖപ്പെടുത്തി.