ദുബായ്: കഴിഞ്ഞയാഴ്ചയിൽ ഖത്തറിനെയും സമാധാന ചർച്ചക്കെത്തിയ ഹമാസ് നേതാക്കളെയും ആക്രമിച്ചുകൊണ്ട് ഇസ്രായേൽ ഗാസ ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിച്ചതായി ഖത്തർ അമീർ കുറ്റപെടുത്തി. ഇസ്രായേൽ സ്വാധീനത്തിൽ ഒരു അറബ് ലോകം സ്വപ്‌നം കാണുകയാണ് ഇസ്രയേലെന്നും ഖത്തർ അമീർ തിങ്കളാഴ്ച പറഞ്ഞു.
“താൻ ചർച്ച നടത്തുന്ന കക്ഷിയെ വധിക്കാൻ ഉത്സാഹത്തോടെയും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്നവർ ചർച്ചകളെ പരാജയപ്പെടുത്താൻ ഉദ്ദേശിക്കുന്നു. അവർക്ക് ചർച്ചകൾ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്,” ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ ഒത്തുകൂടിയ അറബ്, മുസ്‌ലിം നേതാക്കളോട് ശൈഖ് തമീം ബിൻ ഹമദ് അൽ-താനി പറഞ്ഞു.
“അറബ് മേഖലയെ ഇസ്രായേലിന്റെ സ്വാധീന മേഖലയാക്കി മാറ്റുന്നത് സ്വപ്നം കാണുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് അപകടകരമായ നടക്കാത്ത സ്വപനമാണെന്നും ” അദ്ദേഹം പറഞ്ഞു.
കുടിയേറ്റങ്ങൾ വികസിപ്പിക്കുന്നതിനും നിലവിലെ സ്ഥിതി മാറ്റുന്നതിനുമായി ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ചൂഷണം ചെയ്യുകയാണെന്നും ഇസ്രായേൽ. ചർച്ചകൾ, ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഇസ്രായേലിന്റെ സൈനിക നടപടികൾക്കുള്ള ഒരു കാരണം മാത്രമാണെന്നും ഷെയ്ഖ് തമീം പറഞ്ഞു.
“ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, എന്തിനാണ് അവരുമായി ചർച്ച നടത്തുന്നത്?” ഖത്തർ ഭരണാധികാരി ഉച്ചകോടിയിലെ തന്റെ പ്രാരംഭ പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ തടവിലാക്കപ്പെട്ടവരെ കുറിച്ച് ഇസ്രായേൽ ശ്രദ്ധിക്കുന്നില്ലെന്നും പകരം “ഗാസ ഇനി താമസിക്കാൻ യോഗ്യമല്ലാതാക്കാൻ” മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.
“ബന്ദികളുടെ മോചനമാണ് ഇസ്രാഈലിന്റെ ആവശ്യമെങ്കിൽ ചർച്ചക്കെത്തുന്ന ആളുകളെ എന്തിനാണ് ഇസ്രായേൽ വധിക്കുന്നത്? ഷെയ്ഖ് തമീം ചോദിച്ചു. “ഭീരുത്വവും വഞ്ചകനുമായ അത്തരമൊരു പാർട്ടിയുമായി ഇടപെടാൻ ഇടമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. “സമാധാന ചർച്ചകൾക്കെത്തിയവരെ വധിക്കുന്നവർ, തീർച്ചയായും ഈ ചർച്ചകളുടെ പരാജയം ഉറപ്പാക്കാൻ എന്ത് വേണമെങ്കിലും ചെയ്യും . ബന്ദികളുടെ മോചനമാണ് ആവശ്യമെന്ന് പറയുന്നത് വെറും നുണകൾ മാത്രമാണ്”



