ഗാസ: ഗാസ പിടിച്ചെടുക്കുന്നതിന് കരയാക്രമണം തുടങ്ങി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്‌ച നടത്തിയ ആക്രമണത്തിൽ അറുപത് പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
ഇസ്രായേൽ ആക്രണം ശക്തമായതോടെ ഫലസ്‌തീനികൾ കൂട്ടപലായനം തുടരുകയാണ്. ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ചു സമ്പൂർണ സൈനിക നടപടിയെന്ന് വ്യക്തമാക്കും വിധത്തിലുള്ള മാപ് ഇസ്രായേൽ സൈന്യം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.
തുടർന്നാണ് ഗാസയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്. അതിനിടെ ഇസ്രായേൽ ഫലസ്‌തീനിൽ വംശഹത്യ നടത്തുകയാണെന്ന ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.