കണ്ണൂർ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി റബീൻ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
പോലീസ് അന്വേഷണത്തിൽ വിവിധ ലഹരി കേസുകളിൽ പ്രതിയാണ് റബീൻ. യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത പോലീസ് വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. പോലീസ് അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.