27.5 C
Saudi Arabia
Thursday, October 9, 2025
spot_img

കോഴിക്കോട് ഐസിയു പീഡനം; അതിജീവിത വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാർക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണ ജോർജിന്റെവസതിക്ക് മുന്നിൽ അതിജീവിത സമരം ആരംഭിക്കും

സ്ത്രീത്വത്തെ അപമാനിച്ച പ്രതികൾക്ക് കോഴിക്കോട് മെഡിക്കൽകോളേജിൽ തന്നെ തിരികെ ജോലിയിൽപ്രവേശിക്കാൻ അവസരമൊരുക്കിയെന്നാണ് അതിജീവിത ആരോപിക്കുന്നത്. ട്രിബുണലിന് മുന്നിൽ പ്രതികൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകി സർക്കാർ സഹായിച്ചുവെന്നും അതിജീവിത ആരോപിച്ചു.

ആരോപണ വിധായരായവർക്ക് ജോലിയിൽ പ്രവേശിക്കാൻ മറ്റു മൂന്നുപേരുടെ പ്രമോഷൻ തടഞ്ഞുവെന്നും ആരോപണമുണ്ട്. നേരെത്തെ തന്നെ സഹായിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയ ആണിത് സിസ്റ്റർ തിരികെ വരാതിരിക്കാൻ തസ്‌തികകളിൽ ആളുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോൾ മൂന്നു പേരുടെ പ്രമോഷൻ തടഞ്ഞു സൗകര്യം ചെയ്‌തു കൊടുത്തതെന്നും അതിജീവിത കുറ്റപെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles