കോട്ടയം: ആർപ്പൂക്കര സർക്കാർ ഹായർ സെക്കന്ററി സ്‌കൂളിന് പിൻവശത്തുനിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. സ്‌കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്തുനിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഗൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷണങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഇതേ തുടർന്ന് ഗാന്ധി നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധന സമയത്ത് ഫോറൻസിക് വിദഗ്‌ധരും സന്നിഹിതരായിരുന്നു. സ്ഥലത്ത് ഇന്നും പോലീസ് പരിശോധന തുടരുകയാണ്. അസ്ഥികൾക്ക് വര്ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.