27.5 C
Saudi Arabia
Thursday, October 9, 2025
spot_img

കൗമാരക്കാരിയോട് അതിക്രമം; യുവാവ് പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പറവൂർ പറയകാട് കൊച്ചുതറ വീട്ടിൽ അഖിലാണ് (37) അറസ്റ്റിലായത്.

വെള്ളിയാഴ്‌ച വൈകുന്നേരം കെഎംകെ കവലക്ക് കിഴക്കുഭാഗത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിയുടെ കൂടെ പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു അഖിൽ.

സംഭവം സിസിടിവിയിൽകൂടി കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും  ചേർന്ന് അഖിലിനെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു.

പോക്സോ വകുപ്പ് പ്രകാരം അഖിലിനെതിരെ പോലീസ് കേസടുത്തു. പരാതിയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതിന്റെ തുടർന്ന് നാട്ടുകാർ അതിലിനെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. ഇതിന് ശേഷമാണ് പ്രതിയെ പൊലീസിന് കൈമാറിയത്

 

Related Articles

- Advertisement -spot_img

Latest Articles