കൊല്ലം: പുനലൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥപാന്റിൽ പോലീസ് നടത്തിയ റെയ്‌ഡിൽ കണക്കിൽ പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടികൂടി
സ്ഥാപനത്തിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി പ്രതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡ്. ഓപ്പറേഷൻ ഷൈലോക് എന്ന പേരിലായിരുന്നു പോലീസ് റൈഡ് നടത്തിയത്.
പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിലായി ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളായിരുന്നു ഉയർന്നിരുന്നത്. റൈഡിന്റെ ഭാഗമായി സ്ഥാപനത്തിൻറെ ഉടമയായ പികെ സാജുവിനെ പോലീസ് ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്. സ്ഥാപനത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.