27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഗാസയിൽ ഇസ്രായേലിന് തിരിച്ചടി നൽകി അൽ ഖസ്സാം ബ്രിഗേഡ്‌സ്

ഗാസ: ഗാസയിൽ നിരപരാതികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ സൈന്യത്തിന് തിരിച്ചടി നൽകി ഹമാസ്. അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയിൽ കനത്ത നഷ്ടമാണ് ഇസ്രയേലിനുണ്ടായത്. തിരിച്ചടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സ് ആണ് ഇസ്രായേൽ സൈനികരെ പതിയിരുന്ന് ആക്രമിച്ചത്. വടക്കൻ ഗാസയിലെ ജബലിയ പ്രദേശത്ത് ഇസ്രായേലി സേനയുടെ ടാങ്കുകൾക്ക് നേരെയായിരുന്നു ആക്രമണം. കൃത്യമായി പദ്ധതിയിട്ടുള്ള ആക്രമണത്തിൽ ഇസ്രാഈലിന്റെ മെർക്കേവ ടാങ്കുകൾ പൊട്ടിച്ചിതറുന്നത് ദൃശ്യങ്ങളിൽ കാണാം.

മോസസ് സ്റ്റാഫ് പരമ്പരയുടെ ഭാഗമായിട്ടുള്ളതാണ് ആക്രമണം. മെച്ചപ്പെട്ട സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചണ് ഇസ്രായേലി കവചിത നിരകളെ ലക്ഷ്യമാക്കിയുള്ള ആക്രമണം. സൈന്യത്തിന്റെ വഴിയിൽ മുൻകൂട്ടി സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചു. ഒളിപ്പിച്ചുവച്ചിരുന്ന ഷെൽ തൊടുത്തുവിട്ടുമാണ് ഇസ്രായേലിൻറെ അത്യാധുനിക സൈനിക സംവിധാങ്ങളെ ഹമാസ് പോരാളികൾ ചിന്നഭിന്നമാക്കിയത്. ഇസ്രാഈലിന്റെ ഗിഡോൺ ചാരിയോഡ്സ് 2 വിന് നേരേയുള്ള ആക്രമണം.

ഹmaaപോരാളിയുടെ മറ്റൊരു തിരിച്ചടിയിൽ ഒരു സൈനികന്‌ പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാസ നഗരത്തിന്റെ വടക്കുള്ള ഷെയ്ഖ് റദ്‌വാന്‍ പരിസരത്താണ് തിരിച്ചടിയുണ്ടായത്.

 

 

 

 

Related Articles

- Advertisement -spot_img

Latest Articles