മലപ്പുറം: സമസ്‌ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് എഐസിസി സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. മലപ്പുറം കിഴിശ്ശേരിയിലുള്ള തങ്ങളുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ച അരമണിക്കൂറോളം നീണ്ടു.
കൂടിക്കാഴ്‌ച ആശാവഹമായിരുന്നു എന്ന് തങ്ങൾ പറഞ്ഞു. രാജ്യത്തിൻറെ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽപ്രിയങ്ക ഉറപ്പ് നൽകിയെന്നും ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനവുമായി പ്രതിയാങ്ക ഗാന്ധിക്ക് നൽകി എന്നും തങ്ങൾ പറഞ്ഞു. വയനാട്ടിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പ്രിയങ്ക തന്നെ വിളിച്ചിരുന്നു.
നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും പ്രാര്ഥനയുണ്ടാവണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു, നേരിട്ട് കാണാൻ സാധിക്കുമോ എന്നും കൂടെയുള്ളവർ ചോദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ച നടന്നതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.



