21.4 C
Saudi Arabia
Friday, February 13, 2026
spot_img

ഷാൻ കൊലക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ആലപ്പുഴ ഷാൻ കൊലക്കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യമാണ് നൽകി സുപ്രീം കോടതി. ജാമ്യം നൽകിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ജാമ്യം നൽകിയത്.

അഭിമന്യു, അതുൽ, സനദ്, വിഷ്‌ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട ഒൻപത് പ്രതികൾക്ക് സെഷൻസ് കോടതി നേരെത്തെ ജജാമ്യം നൽകിയിരുന്നു. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലു പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനെ ചോദ്യം ചെയതാണ് നാല് പ്രതികൾ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇവർക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാഗ്മൂലം നൽകിയിരുന്നു. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന കർശന നിർദേശം സംസ്ഥാന പോലീസിന് നൽകിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

2021 ഡിസംബർ 18നാണ് എസ്‌ഡിപിഐ നേതാവായ ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊല്ലപ്പെടുന്നത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴയിലും പാലക്കാടുമാണ് അവസാനമായി കേരളത്തിൽ വർഗീയ കൊലപാതകനാണ് നടന്നതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി ഹമീദ് ഫയൽ ചെയ്‌ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles