27.5 C
Saudi Arabia
Thursday, October 9, 2025
spot_img

സ്വതന്ത്ര ഫലസ്‌തീന് അംഗീകാരം; നിർണായക പ്രഖ്യാപനം നടത്തി ഫ്രാൻസ്

പാരീസ്: സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി ഫ്രാൻസ്. ഐക്യ രാഷ്ട്രസഭയിൽ നടന്ന ഉച്ച കോടിയിലാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൻ പ്രഖ്യാപനം നടത്തിയത്.

സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും ഫലസ്‌തീനും മാറണമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ഇസ്രായേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏക പരിഹാരം ഫലസ്‌തീൻ രാഷ്ട്രത്തിന്റെ അംഗീകാരണമെന്നും ഫലസ്‌തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലും ഫലസ്‌തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. ഫലസ്‌തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രായേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു.

ഫലസ്‌തീൻ – ഇസ്രായേൽ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് അജണ്ടയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

ആസ്‌ത്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഫലസ്‌തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്‌ച പ്രസ്ഥാവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്.

Related Articles

- Advertisement -spot_img

Latest Articles