22.2 C
Saudi Arabia
Friday, October 10, 2025
spot_img

തെരഞ്ഞെടുപ്പുകൾ മോഷ്‌ടിക്കുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്‌മയും അഴിമതിയും വർധിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി. തൊഴിൽ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.

പി ആർ വർക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധ. ശത കോടീശ്വരന്മാരുടെ ലാഭം വർധിപ്പിക്കുന്നതിലും പ്രശസ്തരെ കൊണ്ട് പുകഴ്ത്തിപാടിപ്പിക്കലിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വോട്ടുകൾ മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബിജെപി അധികാരം നിലനിർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“യുവാക്കളുടെ പ്രതീക്ഷകൾ തകർത്ത് അവരെ നിരാശരാക്കുന്നത് ഈ സർക്കാരിന്റെ മുഖമുദ്രയാക്കിയിരിക്കുന്നു.” എന്ന് രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. തൊഴിൽ ചോദിച്ചു സമരം നടത്തുന്ന യുവാക്കൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുമ്പോൾ മോഡി തൈകൾ നടുന്നതിന്റെയും മയിലിന്ന് തീറ്റ നല്കുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും വീഡിയോ പങ്കു വെക്കുന്നതിലെയും വൈരുധ്യം രാഹുൽ ചൂണ്ടി കാട്ടി

ജനങളുടെ വിശ്വാസം നേടി അധികാരത്തിൽ വരുന്ന ഏതൊരു സർക്കാരിന്റെയും പ്രഥമ പരിഗണന യുവാക്കൾക്ക് തൊഴിലവസരണങ്ങൾ നൽകുക എന്നതാണ്. എന്നാൽ ബിജെപി സത്യസന്ധമായ തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടി കാണിച്ചു.

45 വർഷത്തിനിടയിലെ ഏറ്റവുംവലിയ തൊഴിലില്ലായ്‌മയിലേക്ക് രാജ്യം എത്തിയത് ഇത് കൊണ്ടാണ്. തൊഴിലവസരങ്ങൾ കുറയുകയും റിക്രൂട്മെന്റ് നടപടികൾ തകരുകയും യുവാക്കളുടെ ഭാവി ഇരുട്ടിലാവുകയും ചെയ്യുന്നു. എല്ലാ പരീക്ഷാ പേപ്പർ ചോർച്ചകളും നിയമനങ്ങളും അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെ ന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles