21.8 C
Saudi Arabia
Saturday, March 28, 2026
spot_img

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

തിരുവനന്തപുരം: എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക് പരിക്ക്. മണ്ണന്തല മമരുത്തൂരിലാണ് അപകടം നടന്നത്. അപകടത്തൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിരുവനതപുരത്തുനിന്നും പുറപ്പെട്ട കെഎസ്ആര്ടിസി ബസ് എതിരെവന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് പരിക്കേറ്റ ഡ്രൈവർമാരെ പുറത്തെടുക്കാൻ അര മണിക്കൂർ സമയമെടുത്തു. ബസിലുണ്ടായ 26 യാത്രക്കാരിൽ പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles