ലേ: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാൻ അഗ്നിക്കിരയാക്കുകയും ചെയ്‌തു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് അക്രമാസക്തമാവുന്നത്. നിരാഹാര സമരവുമായ മുന്നോട്ടുപോയ പ്രതിഷേധക്കാർ പണിമുടക്കിനും അധ്വാനം ചെയ്‌ത ശേഷമാണ് അക്രമാസക്തമയത്. ഇന്ന് ലെ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷധക്കാർ ആക്രമിച്ചു. ഓഫീസിന് തീ വെച്ച സമരക്കാർ പോലീസിനെതിരെയും ആക്രമണം നടത്തിയുയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിചാർജ്ജും നടത്തി.
സമരക്കാരും സർക്കാറും തമ്മിൽ വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായത്. കേന്ദ്ര സർക്കാരും സമരക്കാരും തമ്മിൽ ഒക്ടോബർ ആറിനാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് നാളെ നടക്കാനിരുന്ന ലഡാക് ഫെസ്റ്റിവൽ മാറ്റിവെച്ചു.