റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ രക്തദാനം ചെയ്‌തു. ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം നൽകിയത്. “അന്നം നൽകിയ രാജ്യത്തിന് ജീവ രക്തം” എന്ന പ്രമേയം ഉയർത്തി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവൻ സെൻട്രൽ കമ്മിറ്റികളും രക്ത ദാനത്തിൽ പങ്കാളികളായി.
രക്തദാന ക്യാമ്പ് കുണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ. ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്‌തു. സ്വദേശികളോടൊപ്പം വിദേശ പൗരന്മാരെയും ചേർത്ത് നിർത്തി സൗദി ഭരണകൂടം കാണിക്കുന്ന സ്നേഹവും കരുണയും ലോകത്തിനാകമാനം മാതൃകയാണ്. കാലാനുസൃതമായ വളർച്ചയും പുരോഗതിയും കൈവരിക്കുന്ന രാജ്യമാണ് സൗദി. ഗുണകരമായ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും നാടിന്റെ നിലനിൽപിന് വേണ്ടി പുതിയ ആശയങ്ങളെ ഉൾകൊള്ളുകയും ചെയ്യുന്ന സൗദി അറേബ്യ ലോകത്തിന് തന്നെ മാതൃകയാണ്.
പ്രവാസ മണ്ണിൽ അധ്വാനിക്കുകയും ഈ രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചു ജീവിതം കരുപിടിപ്പിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസ സമൂഹം സൗദിയോട് കാണിക്കുന്ന സ്നേഹം അറ്റമില്ലാത്തതാണ്. കെഎംസിസി നടത്തുന്ന ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ വേറിട്ട് നിൽക്കുന്ന ഒന്നാണ് രക്ത ദാനം. അന്നം നൽകുന്ന ഈ രാജ്യത്തോട് കൂറ് പുലർത്തുകയും ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ അംഗീകരിച്ച് ജീവിക്കുകയും ചെയ്യുവാൻ പ്രവാസ സമൂഹം ജാഗ്രത പുലർത്തണമെന്നും ടി വി ഇബ്രാഹിം എം എൽ എ കൂട്ടിച്ചേർത്തു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ഖാലിദ് ഇബ്രാഹിം അൽ സൗഭാഈ ക്യാമ്പിൽ സംബന്ധിക്കുകയും കെഎംസിസി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്‌തു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഉസ്മാനാലി പാലത്തിങ്ങൽ, വി കെ മുഹമ്മദ്, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അഷ്‌റഫ് വെള്ളപ്പാടം, അഡ്വ അനീർ ബാബു, മാമുക്കോയ ഒറ്റപ്പാലം ,അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നെല്ലാങ്കണ്ടി, പി സി മജീദ് കാളമ്പാടി, ഷമീർ പറമ്പത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, സിറാജ് വള്ളിക്കുന്ന്, ഷംസു പെരുമ്പട്ട, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, ഹർഷാദ്ബാഹസ്സൻ, മൊയ്‌ദീൻ കുട്ടി പൊന്മള, സലാം പറവണ്ണ , സിദ്ധീഖ് കോനാരി, നിസാർ മാസ്റ്റർ മലസ് , ജാഫർ സാദിഖ് പുത്തൂർമഠം, കുഞ്ഞോയി കോടമ്പുഴ, മുഹമ്മദ്കുട്ടി മുള്ളൂർക്കര, സലിം പാവറട്ടി, ഷമീർ എറണാംകുളം, ഇസ്മായിൽ കരോളം, സുധീർ വയനാട്, ബഷീർ കോയിക്കലേത്ത് ആലപ്പുഴ, കബീർ കോട്ടപ്പുറം, മെഹബൂബ് ധർമ്മടം, ഷറഫു പുളിക്കൽ, മുനീർ വാഴക്കാട്, ഷറഫു തേഞ്ഞിപ്പലം, സഈദ് ധർമ്മടം, ടി എ ബി അഷറഫ്, ഹംസ കട്ടുപ്പാ, ഹനീഫ മൂർക്കനാട്, റഫീഖ് പൂപ്പലം, ഫർഹാൻ കാരക്കുന്നു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാല് മാണി വരെ നീണ്ടുനിന്നു,