ഹഫർ അൽ ബാത്തിൻ: ഹഫർ അൽ ബാത്തിനിൽ ആത്മഹത്യ ചെയ്‌ത യുവാവിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതി ജോലി ചെയ്യുന്ന പെട്രോൾ പമ്പിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിലായിരുന്നു ഉത്തർപ്രദേശ് സ്വദേശി മനീഷ് കുമാറിന്റെ(27) മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഫോറെൻസിക് വിഭാഗത്തിന്റെ സഹകരണത്തോടെ പ്രാഥമിക അന്വേഷണം നടത്തി
നിയമ കുരിക്കിൽപെട്ട് നാട്ടിലേക്ക് കൊണ്ട് പോകാൻ വൈകിയിരുന്ന മൃതദേഹം.ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയാണ് നാട്ടിലെത്തിച്ചത്
ഇൻഡിഗോ വിമാനത്തിൽ ലക്നൗ വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു