നജ്‌റാൻ: സൗദിയുടെ 95ാമത് ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് കെഎംസിസി നജ്‌റാൻ സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപിച്ചു. നജ്‌റാൻ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന് നജ്‌റാൻ സെൻട്രൽ പ്രസിഡൻറ് സലിം ഉപ്പള, സെക്രട്ടറി സത്താർ തച്ചനാട്ടുകാര, കൺവീനർ ഹാരിസ് കൊടുവള്ളി, ജബ്ബാർ പനങ്ങാങ്ങര, ശറഫുദ്ധീൻ ഷിഫ എന്നിവർ നേതൃത്വം നൽകി. നജ്‌റാൻ കെഎംസിസിയുടെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള നിരവധി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.
ഫൈസൽ മൊയ്‌തീൻ, ഷറഫു, ഗഫൂർ, അക്ബർ താനൂർ, അബ്ദുറസാക്ക് ഹംസ, നസീർ പാണ്ടിക്കാട്, മുസ്തഫ സാദിഖ്, മനാഫ് ഹസ്സൻ എന്നിവർ സംബന്ധിച്ചു. കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ സ്റ്റാഫുകൾ ക്യാമ്പിൽ സഹകരിച്ചു. വിവിധ പ്രവാസി സംഘടനകളായ പ്രതിഭ, ഒഐസിസി, ഐസിഎഫ്, എസ്‌ഐസി, തമിഴ് മന്ത്രം നജ്‌റാൻ മലയാളി അസോസിയേഷൻ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ നേർന്നു.