22.8 C
Saudi Arabia
Thursday, February 12, 2026
spot_img

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: സൗദിയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു രക്ത ദാന ക്യാമ്പ് നടന്നത്. അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾക്ക് രക്തത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സൗദി ബ്ലഡ് ഡോണേഴ്‌സ് പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉത്ഘാടനം ചെയ്‌തു. യുഎൻഎ സൗദി പ്രസിഡന്റ് ഷമീർ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.

ഇത്തരം രക്തക്യാമ്പുകൾ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വര്ഷം തോറും നടത്തിവരാനും പദ്ധതിയുണ്ടെന്ന് യുഎൻഎ നേതൃത്വം അറിയിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സാമൂഹ്യ സേവന പ്രവർത്തങ്ങൾ ശക്തിപ്പെടുത്താനുമുള്ള നിരവധി ആരോഗ്യ പദ്ധതികളും യുഎൻഎ നടപ്പിലാക്കുമെന്നും അവർ അറിയിച്ചു. ബിബി ജോയ് പരിപാടി കോഡിനേറ്റ് ചെയ്‌തു. മൈജോ ജോൺ, ഷമീർ ശംസുദ്ധീൻ, രഞ്ജി പീച്ചിഞ്ചേരി, ഫെബ മാത്യു, മായാ ജയരാജ്, ശ്യാം കുമാർ നിമിഷ തോമസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി. സെക്രട്ടറി മാത്യു സ്വാഗതവും ബീബി ജോയ് നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles