ചെന്നൈ: തമിഴ് നടനും ടിവികെ നേതാവുമായി വ്യജയ് നയിച്ച റാലിയിൽ തിക്കും തിരക്കിലും പെട്ട് 28 പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെയാണ് മരണപ്പെട്ടത്.
കരൂരിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. നിരവധി പേര് കുഴഞ്ഞു വീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തളർന്നു വീണവരിൽ നിരവധി കുട്ടുകളും ഉണ്ടെന്നാണ് വിവരം. രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്.