28.4 C
Saudi Arabia
Monday, March 30, 2026
spot_img

സൗദി ദേശീയ ദിനാഘോഷം: മദീന കെ.എം.സി.സി. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മദീന: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനത്തോടനുബന്ധിച്ച്, കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.) മദീന സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. വർഷങ്ങളായി കെ.എം.സി.സി. നടത്തിവരാറുള്ള ഈ രക്തദാന ക്യാമ്പ്, സൗദി അറേബ്യയോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.

കിങ് ഫഹദ് ആശുപത്രിയിലെ ഡോക്ടർമാരായ ഹമീദ്, അബ്ദുൽ മജീദ്, നാസർ എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

മദീന കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശരീഫ് കാസർഗോഡ്, സെക്രട്ടറി അഷ്റഫ് അയിഞ്ഞിലം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ക്യാമ്പിന് നഫ്സൽ മാഷ്, മൻസൂർ ഇരുമ്പുഴി, ഷാജഹാൻ ചാലിയം എന്നിവർ നേതൃത്വം നൽകി.

സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്റഫ് ഓമന്നൂർ, അഹമ്മദ് മുനമ്പം എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. മനുഷ്യജീവന് രക്ഷ നൽകുന്ന ഈ മഹത്തായ ഉദ്യമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും സംഘാടകർ അഭിനന്ദിച്ചു

 

Related Articles

- Advertisement -spot_img

Latest Articles