ഹായിൽ: ഹിഫ ക്ലബ്ബ് സംഘടിപ്പിക്കുന്ന അൽ ഹബീബ് ഹോസ്പിറ്റലും, പാരിസ് ഹോട്ടലും സ്പോൺസർ ചെയ്യുന്ന അഞ്ചാമത് സീസൺ പ്രിമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് തുടക്കം കുറിച്ചു. ഹായിൽ ബർസാനിലെ ദർബി സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്. ഹായിലിലെ പ്രമുഖരായ എട്ടോളം ടീമുകൾ മൽസരിക്കുന്നുണ്ട്.
സൗദി ദേശീയദിനത്തിന്റെ ആഘോഷങ്ങളും ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ടൂർണ്ണമെന്റിന്റെ ഉൽഘാടനം മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം നിർവ്വഹിച്ചു. ഹിഫ ക്ലബ്ബ് പ്രസിഡൻറ്റ് മുനീർ, സെക്രട്ടറി ജംഷീർ, ട്രഷറർ സിദീഖ്, അംഗങ്ങളായ ജാബിർ, സഹീർ, തുടങ്ങിയവർ സംബന്ധിച്ചു



