അൽ ഖോബാർ: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് സൗദി ദേശീയദിനം ആഘോഷിച്ചു. ഹോളിഡേയ്‌സ് റസ്‌റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറലും മുഖൈ രക്ഷാധികാരിയുമായ മൂസക്കോയ ദേശീയ ദിനാശംസകൾ നേർന്നു, അൽ ഖോബാർ പ്രൊവിൻസ് പ്രസിഡൻറ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ ഗുലാം ഹമീദ് ഫൈസലിന്റെ നേതൃത്വതിൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വൈസ് പ്രസിഡന്റ് സാമുവൽ ജോൺസ്, വൈസ് ചെയർമാൻ നവാസ് സലാഹുദ്ധീൻ, ജോയന്റ് സെക്രട്ടറി ദിലീപ് കുമാർ, മിഡിൽ ഈസ്റ്റ് വൈസ്പ്രസിഡന്റ് അഭിഷേക് സത്യൻ, ജോയിന്റ് ട്രഷറർ രെഞ്ചുരാജ്, വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ്, ട്രഷറർ ഷീജ നജീം, എക്സികുട്ടീവ് അംഗം ശെരി ഷമീം, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതി നാഗ, അൽ ഖോബാർ പ്രൊവിൻസ് അംഗങ്ങളായ ഡോക്ടർ സജീവ്, അഹോക് കുമാർ എന്നിവർ ദേശീയദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അഷ്‌റഫ് ആലുവ സ്വാഗതവും ട്രഷറർ നജീം ജലാലുദ്ധീൻ നന്ദിയും പറഞ്ഞു.