ജുബൈൽ: ഡോപയുടെ സഹകരണത്തോടെ കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കരീറസ്സ്, മീറ്റ് ദി എക്സ്പെർട്ട് എന്ന കാരിയർ ആൻറ് പേരന്റിംഗ് വിജയകരമായി സംഘടിപ്പിച്ചു. കെ എം സി സി നടത്തിവരുന്ന എലവെറ്റ് 2025 പദ്ധതിയുടെ ഭാഗമായ പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ഉദ്‌ഘാടനം ചെയ്തു. , ഇൻറ്റഗ്രേറ്റഡ് സ്കൂൾ അക്കാദമിക് ഡയറക്ടറും ഡോപ ഡയറക്ടറുമായ അഫ്‌സൽ സഫ്വാൻ പേരന്റിംഗ് ആൻഡ് മോട്ടിവേഷൻ സെഷൻ നടത്തി. ഫെബിൻ പന്തപാടം , ഡോ. മുഹമ്മദ് ആസിഫ് വിവിധ സെഷനുകൾ നടത്തി.
ജൂനിയർ കെ.എം.സി.സി സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ മുഹമ്മദ് കുട്ടി കോഡൂർ, ഇല്യാസ് പെരിന്തൽമണ്ണ, ബഷീർ വെട്ടുപാറ, ഡോ. മുഹമ്മദ് ഫവാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
റാസിൻ റഹ്മാൻ ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ നിർദേശങ്ങൾ നൽകി. കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ആശംസകൾ അറിയിച്ചു.
കെ.എം.സി.സി ജുബൈൽ സിറ്റി ചെയർമാൻ ഡോ. മുഹമ്മദ് ഫവാസ് സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിന് ജുബൈൽ കെ.എം.സി.സി സിറ്റി ഏരിയ നേതാക്കളായ ഹബീബ് റഹ്മാൻ, റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, അബ്ദുൽ കരീം, ജാഫർ താനൂർ, സ്വലാഹിദ്ദീൻ, സമീർ അലി, ബാവ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ഡോപ പ്രതിനിധികളായ അബു പുളിക്കൽ, ഇബ്രാഹിം കമ്പ്രാൻ എന്നിവരും ജുബൈലിലെ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, കബീർ സലഫി, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, ഷിഹാബ് മങ്ങാടൻ, നൗഷാദ് പി.കെ., സാറ ടീച്ചർ, ആശാ ബൈജു, റിയാസ് എൻ.പി., അഷിഖ് എന്നിവരും പങ്കെടുത്തു.