ജിദ്ദ: മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപെട്ടു. തിരൂർ ബിപി അങ്ങാടി കണ്ണംകുളം സ്വദേശി പള്ളിപ്പറമ്പിൽ മുഹമ്മദ് ആഷിർ (49)ആണ് മരണപ്പെട്ടത്. ജിദ്ദയിലെ ഷാറ തൗബയിൽ കൂട്ട ബിൽഡിങ്ങിലായിരുന്നു താമസം.
മൃതദേഹം കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.