ഇടുക്കി: കട്ടപ്പനയിലെ ഒരു ഹോട്ടലിൻറെ ഓട വൃത്തിയാക്കുന്നതിനിടയിൽ ഓടയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒരാൾ ചികിത്സയിലാണ്. തമിഴ്‌നാട് കമ്പം സ്വദേശികളായ മൂന്ന് തൊഴിലാളികളായിരുന്നു ഓടയിൽ കുടുങ്ങിയത്. ഫയര്ഫോയ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്തത്.
ആഴം കൂടിയ ഓട വൃത്തിയാക്കാൻ ഒരു തൊഴിലാളി ആദ്യം ഇറങ്ങുകയും തൊഴിലാളി തിരിച്ചെത്താതിരുന്നതിനാൽ മറ്റു രണ്ടു തൊഴിലാളികൾ കൂടി ഇറങ്ങുകയായിരുന്നു. അവരും തിരിച്ചെത്താതായതോടെയാണ് തൊഴിലാളികൾക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ഫയർ ഫോയ്‌സിനെ വിവരം അറിയിക്കുകയും ചെയ്‌തത്. ഫയർഫോയ്‌സും നാട്ടുകാരും ചേർന്ന് തൊഴിലാളികളെ പുറത്തെത്തിച്ചത്.