ദമ്മാം: തുഖ്ബ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ “എക്സ്പെരൻസ” സ്റ്റുഡൻസ് ഫെസ്ററ് സമാപിച്ചു. ഈസ്റ്റേൺ ചാപ്റ്ററിലെ തുഖ്ബ റിജിയണിൻ്റെ കീഴിലുള്ള ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ മദ്രസ ഹാളിൽ നടന്നു. വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാമത്സരങ്ങൾ രക്ഷിതാക്കൾക്കും കാണികൾക്കും ആസ്വാദകരമായിരുന്നു.
സ്റ്റുഡൻസ് ഫെസ്ററ് “എക്സ്പെരൻസ” ഈസ്റ്റേൺ ചാപ്റ്റർ പ്രസിഡൻറ് അബ്ദുറഹീം മഹ്ളരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും ഫ്ലവർ ഷോയും നടന്നു. ബഹുജനങ്ങളും രക്ഷിതാക്കളുമടക്കം പ്രമുഖർ പങ്കെടുത്തു.
സൗദി നാഷണൽ തലത്തിൽ നടന്ന സ്കോളർഷിപ്പ് എക്സാമിൽ ഒന്നാം സ്ഥാനം നേടിയ ത്വാഹ അബ്ദുറഹ്മാൻ എന്ന വിദ്യാർത്ഥിക്കും പബ്ലിക് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും. സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു.