മസ്‌കറ്റ്: ജല മലിനീകരണത്തെ തുടർന്ന് ഒമാനിലെ സുവൈഖ് വിലയത്തിൽ ഒരു ഒമാൻ പൗരനും ഒരു വിദേശിയും മരിച്ചതായി പോലീസ് അറിയിച്ചു. സെപ്റ്റംബർ 29 നാണ് വിദേശ വനിത മരിച്ചത്. തന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമാൻ പൗരൻ ഇന്ന് ബുധനാഴ്‌ച മരണപെട്ടു. രണ്ട് ദിവസം ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം.
യുറാനസ് സ്റ്റാർ എന്ന ബ്രാൻഡിന്റെ കുപ്പിവെള്ളം കുടിച്ചതിനെ തുടർന്നാണ് വിഷബാധയുണ്ടായത്. അതേസമയം, ഇതേ ബ്രാൻഡിന്റെ കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മറ്റൊരു ഒമാൻ വനിത ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. മരണവും ഗുരുതരമായ ആരോഗ്യസ്ഥിതിയും റിപ്പോർട്ട് ചെയ്‌ത കാരണം അധികൃതർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതിലാണ് എല്ലാം മലിനമാണെന്ന് കണ്ടെത്തിയത്.
ഈ ബ്രാൻഡിന്റെ എല്ലാ കുപ്പിവെള്ളവും പ്രാദേശിക വിപണിയിൽനിന്നും പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ പരിഗണിച്ച് ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങൾക്കും ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ജങ്ങളോട് ഈ വെള്ളം ഉപയോഗിക്കരുതെന്നും, ഇതോ മറ്റേതെങ്കിലും ബ്രാൻഡുകളുടെ വെള്ളമോ സംബന്ധിച്ച് എന്തെങ്കിലിം സംശയം തോന്നിയാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.