ഭോപ്പാൽ: വിജയദശമി ആഘോഷത്തിനിടെ മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം മടങ്ങുന്നതിനിടെ ആളുകൾ അപകടത്തിൽ പെടുകയായിരുന്നു.
കൂടുതൽ പേർ അപകടത്തിൽ പെട്ടതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുർഗ്ഗ വിഗ്രഹണ നിമഞ്ജന ചടങ്ങിനിടയുണ്ടായ അപകടങ്ങൾ അതീവ ദുഃഖകരമാണെന്നും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനും പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ ഉചിതമായ ചികിത്സ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനും ദുഖിതനായ കുടുംബങ്ങൾക്ക് ശക്തി നൽകാനും ദുർഗ്ഗ ദേവിയോട് പ്രാർഥിക്കുന്നതായും മുഖ്യമന്ത്രിയുടെ കുറിച്ചു.